മാവുഞ്ചാല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്-
നടുവില്‍: മാവുഞ്ചാല്‍ ക്വാറി അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഉത്തരവിട്ടു.
പിണറായി സ്വദേശി സൈഫുല്സഫയില് സി.എ.ഷറഫുദ്ദീന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയാണ് നിയമലംഘനം നടത്തുന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
ഇത് സംബന്ധിച്ച് നടുവില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ദിനേശന് പുറപ്പെടുവിച്ച ഉത്തരവ് ചുവടെ-
ഉത്തരവ് നമ്പര്‍ എ2.6482/21 തീയ്യതി 06/01/2022 മേല്‍ പരാമര്‍ശ വിഷയമായ സ്ഥലത്ത് നിന്നും കരിങ്കല്‍ ഖനനം ചെയ്യു നതിനായി താങ്കളുടെ അപേക്ഷ പരിഗണിച്ച് സൂചന 7 ല്‍ പ്രതിപാദിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായി ഖനനം ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുള്ളത്.
ലംഘിച്ചുകൊണ്ട് പ്രവര്‍ത്തി നടത്തുന്നതായി പഞ്ചായത്തിന് പരാതികള്‍ ലഭിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ 6-10-2021 ലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം വിഷയം ചര്‍ച്ച ചെയ്യുകയും അടിയന്തിരമായി സ്ഥലം സന്ദര്‍ശിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, 2.3 വാര്‍ഡുകളിലെ മെമ്പര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറി, ക്ലര്‍ക്ക്, വെള്ളാട് വില്ലേജ് ഓഫീസര്‍ എന്നിവര്‍ 20-10-2021 തിയ്യതിയില്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെങ്കുത്തായ സ്ഥലത്തു നിന്നും കരിങ്കല്‍ ഖനനത്തിനായി മണ്ണ് നീക്കം ചെയ്യുന്നതായും നീക്കം ചെയ്ത മണ്ണും പാറക്കല്ലുകളും അലക്ഷ്യമായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇട്ടിരിക്കുന്നതായും നേരില്‍ ബോധ്യപ്പെടുകയുായി.
ഇക്കാര്യം 22-10-2021ന് പഞ്ചായത്ത് ഭരണസമിതി യോഗം ചര്‍ച്ച ചെയ്യുകയും മേല്‍ കാര്യത്തില്‍ പഞ്ചായത്തിന്റെ നിയമോപദേഷ്ടാവില്‍ നിന്നും അഭിപ്രായം തേടാനും തുടര്‍നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. അപ്രകാരം 24-10-2021നു വാര്‍ഡ് മെമ്പര്‍, അസിസ്റ്റന്റ് സെക്രട്ടറി. ക്ലര്‍ക്ക്, ടെക്നിക്കല്‍ അസിസ്റ്റന്റ്, അഡ്വ. ടി.പി.രാമചന്ദ്രന് എന്നിവര്‍ സ്ഥലം നേരില്‍ പരിശോധിക്കുകയുണ്ടായി.
തുടര്‍ന്ന് സൂചന 8 പ്രകാരം ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ താങ്കള്‍ സൂചന പ്രകാരം മറുപടി നല്കിയിട്ടുള്ളതാണല്ലോ.
പ്രസ്തുത മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പാരസ്ഥിതിക അനുമതി പത്രത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട്ള്ള പ്രവൃത്തികള്‍ തുടരുന്ന തിനാലും പൊതുജനങ്ങള്‍ക്കും പ്രദേശത്തിനും ഹാനികരമായിട്ടുള്ളതും ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമായിട്ടുള്ളതും ആയ പ്രവൃത്തികള്‍ തുടര്‍ന്നുവരികയാണ്.
പൊതുജനങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രദേശത്തിനും ആവാസ വ്യവസ്ഥയ്ക്കും ഒരു പോലെ ശല്യമായി വര്‍ത്തിക്കുന്ന നിയമലംഘനം തടയുക എന്നത് പഞ്ചായത്തിന്റെ പ്രഥമ കര്‍ത്തവ്യമാണ്.
അതുകൊണ്ട് താങ്കള്‍ മാവുഞ്ചാല്‍ എന്ന സ്ഥലത്ത് റീസ 292/1എയില്‍ 11028 ഹെക്ടര്‍ സ്ഥലത്തു നിന്നും കരിങ്കല്‍ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു.
ആയതിനാല്‍ മേല്‍ പരാമര്‍ശ വിഷയമായ മാവുഞ്ചാല്‍ ക്വാറിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനം പരിഹരിക്കുന്നതുവരെ നിര്‍ത്തിവെക്കുന്നതിനായി കേരള പഞ്ചായത്തീരാജ് നിയമവും ചട്ടവും പ്രകാരം എന്നില്‍ നിക്ഷിപ്ത മായിട്ടുള്ള അധികാരം ഉപയോഗിച്ച് ഉത്തരവാകുന്നു.