കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ സഹിതം മൂന്നുപേര്‍ പോലീസ് പിടിയിലായി
ചന്തേര: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ സഹിതം മൂന്നുപേര്‍ പോലീസ് പിടിയിലായി, ഒരാള്‍ ഓടിരക്ഷപ്പെട്ടു.

നോര്‍ത്ത് തൃക്കരിപ്പൂര്‍ മീലിയാട്ടെ കെ.കെ.ഹൗസില്‍ മഹമ്മൂദിന്റെ മകന് എം.ടി.പി. മര്‍സാദ്(29),
ഉദിനൂര്‍ നടക്കാവിലെ നങ്ങാരത്ത് വീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ മകന് മുഹമ്മദ് സഫ്വാന്(28),
നോര്‍ത്ത് തൃക്കരിപ്പൂര്‍ ആയിറ്റി കോക്കടവ് വീട്ടില്‍ ടി.പി.ഷൂക്കൂറിന്റെ മകന് മുഹമ്മദ് ഷിയാസ്(31)
എന്നിവരെയാണ് ചന്തേര എസ്.ഐ ജിയോ സദാനന്ദനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 1.26 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്നലെ രാത്രി 7.05 ന് വലിയപറമ്പ കെ.പി.സി.റോഡില്‍ വെച്ചാണ് കെ.എല്‍-60 എന്‍.3369 കാര്‍ പരിശോധിച്ച് ഇവരെ പിടികൂടിയത്.
കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.
പ്രൊബേഷനറി എസ്.ഐ സതീഷ്, സീനിയര്‍ സി.പി.ഒമാരായ വേണു, നരേന്ദ്രന്, ഡ്രൈവര്‍ സി.പി.ഒ സുരേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
