തളിപ്പറമ്പില്‍ ഡാന്‍സാഫ്ടീമിന്റെ വന്‍ എം.ഡി.എം.എ വേട്ട.

പിടിയിലായത് കോഴിക്കോട്
വാണിമേല്‍ സ്വദേശി.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട. 60,000 രൂപ വിലമതിക്കുന്ന 39.6 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് വാണിമേല്‍ കൊടിയൂറ സ്വദേശി പൂവുള്ളതില്‍ വീട്ടില്‍ ഹമീദിന്റെ മകന് പി.ഹഫീസ്(31)നെയാണ് പിടികൂടിയത്.
ഇന്നലെ രാത്രി 11.20 നാണ് തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ പോലീ്സ എയ്ഡ് പോസ്റ്റിന് സമീപംവെച്ച് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ്ടീം ഇയാളെ വലയിലാക്കിയത്.
ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ വാങ്ങി തളിപ്പറമ്പിലെ സബ് ഏജന്റുമാര്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിയതാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
മാസങ്ങളായി ഡാന്‍സാഫ്ടീം ഹഫീസിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സി.പി.ഒമാരുമായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ബസ്റ്റാന്റില്‍ വെച്ച് പിടികൂടിയത്.
തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരി, പ്രൊബേഷനറി എസ്.ഐ വി.രേഖ, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മേല്‍നടപടികള്‍ സ്വീകരിച്ച് അറസറ്റ് ചെയ്തത്.
