മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്.
തലശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്.
തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.സുബിന്‍രാജും സംഘവും രാത്രികാല പട്രോളിങ് നടത്തിവരവേ തലശ്ശേരി കടല്‍പാലം പരിസരത്തു നിന്ന് തലശ്ശേരി മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ വെച്ച് കണ്ണൂര്‍ താലൂക്കില്‍ മുഴപ്പിലങ്ങാട് സി.കെ.ഷാഹിന്‍ ഷബാബ് (25) നെയാണ് എം.ഡി.എം.എ യും കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 12 മണിയോടെ എക്‌സൈസ് പാര്‍ട്ടിയെ കണ്ട ഷാഹിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാളുടെ കയ്യില്‍ നിന്നും 7.3-ഗ്രാം കഞ്ചാവും, 2.9 ഗ്രാം എം ഡി എം എ യും കണ്ടെടുത്തു.
നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
തലശ്ശേരി, മുഴപ്പിലങ്ങാട്, മാഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എക്‌സൈസ് ശ്രമം ആരംഭിച്ചു.
10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ഡി.സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സുധീര്‍ വാഴവളപ്പില്‍, പി.ഒ (ഗ്രേഡ്)മാരായ കെ.ബൈജേഷ്, ലെനിന്‍ എഡ്വേര്‍ഡ്, കെ.രലീ സരിന്‍രാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.