എം.ഡി.എം.എയും കഞ്ചാവും യുവാവ് അറസ്റ്റില്‍-

കൂത്തുപറമ്പ്: എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവ് അറസ്റ്റില്‍.

ഇല്ലിക്കുന്നിലെ പുത്തന്‍പുരയില്‍ ഷുഹൈബിനെയാണ്(23) കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്.ജിനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നുമാണ് വില്‍പ്പനക്കിടയില്‍ 0.660 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി ഷുഹൈബ് പിടിയിലായത്.

മയക്കുമരുന്ന് വില്‍പ്പനക്കെതിരെ തലശ്ശേരിയിലും പരിസരത്തും പ്രതിഷേധങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെയാണ് പ്രതി വലയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ലെനിന്‍ എഡ്വേര്‍ഡ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.