എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.

വെള്ളോറ കോയിപ്രയിലെ കോരോക്കാരന്‍ വീട്ടില്‍ കെ.സിറാജ്(30), കരിമ്പം മൈമൂനാസ് ഹൗസില്‍ പി.ഉനൈസ്(34)
(34) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് 2.8016 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-59 വി 0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പും പിടിച്ചെടുത്തു.

കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാപ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 9.45 ന് വെള്ളാരംപാറയില്‍ വെച്ചാണ്

തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതികളെ പിടികൂടിയത്.