എം.ഡി.എം.എ സംഘത്തിലെ മുഖ്യകണ്ണി ചന്തേര പോലീസിന്റെ പിടിയിലായി.
ചന്തേര: മയക്കുമരുന്ന് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍.

കണ്ണൂര്‍ അഞ്ചരക്കണ്ടി മാമ്പ മുഴപ്പാല.യിലെ സഫിയ മന്‍സിലില്‍ കെ.കെ.അയൂബിന്റെ മകന് എന്‍.ഫവാസിനെയാണ്(24)അറസ്റ്റ് ചെയ്തത്.
മെയ്-8 ന് ചന്തേര പോലീസ് പിടികൂടിയ രണ്ടംഗ എം.ഡി.എം.എ കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെയാണ് ഇന്ന് ചന്തരേ എസ്.എച്ച്.ഒ കെ.പ്രശാന്ത്, എ.എസ്.ഐ ലക്ഷ്മണന്, സീനിയര്‍ സി.പി.ഒ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
പയ്യന്നൂര്‍ കാറമേലിലെ ദാറുല്‍ ഫാനയില് ജാബിര്‍ അബ്ദുല്‍ഖാദര്‍(34),നങ്ങാരത്ത് വീട്ടില്‍ ടി.മുഷാഫിഖ്(30)എന്നിവരെയാണ് നേരത്തെ പിടികൂടിയത്.
വടക്കേ തൃക്കരിപ്പൂര്‍ പൂച്ചോല്‍ എന്ന സ്ഥലത്തുവെച്ചാണ് ഇരുവരും പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ എം.ഡി.എം.എ തന്നത് ഫവാസ് ആണെന്ന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് ഫവാസിനായി തെരച്ചില്‍ നടത്തിവരികയായിരുന്നു.
കേസിലെ മൂന്നാംപ്രതിയാണ് ഫവാസ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
