മാട്ടുലിലെ എം.ഡി.എം.എക്കാരന്‍ പയ്യന്നൂരില്‍ അറസ്റ്റിലായി.
പയ്യന്നൂര്‍: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി.

മാട്ടൂല്‍ സിദ്ദിഖ്പള്ളി സ്വദേശിയായ റാഷിദ് കൊളച്ചേരി നോര്‍ത്ത് (31)നെയാണ് രാമന്തളി പാലക്കോട് വെച്ച് പയ്യന്നൂര്‍ എസ് ഐ പി.വിജേഷ് അറസ്റ്റ് ചെയ്തത്.
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍ എന്ന എം.ഡി.എം.എ വ്യാപകമായി വിപണനം ചെയ്യപ്പെടുന്നുണ്ട്.
പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ് ചെയ്തത്.
പ്രതിയില്‍ നിന്നും 1.92ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതി എട്ടിക്കുളത്ത് ലഹരി മരുന്ന് വില്‍പ്പനക്കെത്തിയതായിരുന്നു. അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ എ.ജി.അബ്ദുള്‍റൗഫ്, നികേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ അഞ്ചില്ലത്ത്,
സിപിഒമാരായ ബിനേഷ്, ദേവന്‍ ബാബു, ശ്രീജിത്ത്, വിജിത്ത്, ജോസ്‌ലിന്‍ എന്നിവരും ഉണ്ടായിരുന്നു.
പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്നുകള്‍ക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികള്‍ ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മയക്കുമരുന്നു വില്‍പനക്കാര്‍ക്കെതിരെ പ്രാദേശികമായി ജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ റാഷിദിനെ റിമാന്‍ഡ് ചെയ്തു.
