ഇരിട്ടിയില്‍ വന്‍ മയക്കുമരുന്നു വേട്ട-കാറടക്കം രണ്ടു പേര്‍ പിടിയില്‍ ..
ഇരിട്ടി: എം.ഡി.എം.എയുമായി ഇരിട്ടിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയില്‍ ഹൗസില്‍ കെ.ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസില്‍ അമല്‍ ശ്രീധരന്‍ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്ന് ഇരിട്ടിയിലേക്ക് ആള്‍ട്ടോ കാറില്‍ വരുന്നതിനിടെയാണ് ഇരിട്ടിയില്‍ വെച്ച് പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 74 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്.
ഇരിട്ടി ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയ്, എസ് ഐ സുനില്‍കുമാര്‍, സിപി.ഒമാരായ മജീദ്, പ്രകാശന്‍ എന്നിവരും എസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
