ശ്രീകണ്ഠാപുരത്ത് വന്‍ MDMA വേട്ട. രണ്ടു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.
ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരത്ത് വന്‍ മയക്കുമരുന്നുവേട്ട.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും(DANSAF ) ശ്രീകണ്ഠാപുരം പോലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ 15 ഗ്രാം MDMA സഹിതം രണ്ടുപേര്‍ പിടിയിലായത്.
ശ്രീകണ്ഠാപുരം അടുക്കത്തെ വടക്കേപറമ്പില്‍ ഹൗസില്‍ സജു, ചെങ്ങളായി ചേരന്‍കുന്നിലെ പുതിയപുരയില്‍ മുഹമ്മദ് ഷഹല്‍ എന്നിവരെയാണ് ഓടത്തുപാലതിനടുത്തു നിന്നും പിടികൂടിയത്.
രണ്ടു പേരും ഡ്രൈവര്‍മാരാണ്. മാസങ്ങളായി ശ്രീകണ്ഠാപുരം മേഖലയില്‍ യുവാക്കള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇരുവരും ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇവര്‍ ലഹരി കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 59 ടി 2424 എറ്റിയോസ് കാറും പോലീസ് പിടിച്ചെടുത്തു.
ശ്രീകണ്ഠാപുരം എസ്.ഐ ബാലകൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഗൂഗിള്‍ പേ വഴി ആണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പനയുടെ പണമിടപാടുകള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ജില്ലയില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്.
ഗ്രേഡ് എ.എസ്.ഐ സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവന്‍, വിജേഷ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.