MDMAയും 2 കാറുകളും സഹിതം 3 യുവാക്കള്‍ അറസ്റ്റില്‍
പിണറായി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും രണ്ട് കാറുകളും സഹിതം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായി.
തലശേരി കതിരൂര്‍ വേറ്റുമ്മല്‍ ഷാദുലി മന്‍സിലില്‍ മുഹമ്മദിന്റെ മകന്‍ ടി.കെ.അനീഷ്(35), കതിരൂര്‍ പുല്യോട്ടെ സന മന്‍സിലില്‍ റഷീദിന്റെ മകന്‍ കെ.പി.റിസ്വാന്‍(28), ഇരിട്ടി പഴശിയിലെ കരേറ്റ സ്വദേശി അടിയോട് വീട്ടില്‍ ഹമീദിന്റെ മകന്‍ പി.റയീസ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിണറായി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബി.ജിഹാദും സംഘവും തലശ്ശേരി മാങ്ങാട്ടിടം മൂന്നാംപീടികയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
കെ.എല്‍. 58 വൈ 8324 ഹോണ്ട സിവിക് കാര്‍, കെ.എല്‍ 58 ആര്‍ 2270 മാരുതി സുസുക്കി വാഗണര്‍ കാറുകളില്‍ കര്‍ണാടകയില്‍ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സൈബര്‍സെല്‍ മുഖേന ദിവസങ്ങളായി അന്തര്‍ സംസ്ഥാനയാത്രകള്‍ നിരീക്ഷിച്ചു വരികയായിരുന്നു.
പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കുലോത്ത്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) യു.ഷെനിത്ത്‌രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ.സമീര്‍, കെ.പി.ഷിനു, എം.കെ.സുമേഷ്,
ജിനേഷ് നരിക്കോടന്‍, പി.ടി.ശരത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശില്‍പ്പ കേളോത്ത്, എക്‌സൈസ് ഡ്രൈവര്‍
പി.സുകേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു.