എം.ഡി.എം.എ രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടംഗസംഘം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.
ഉരുവച്ചാല്‍ സ്വദേശികളായ പി.പി.ക്വാര്‍ട്ടേഴ്‌സില്‍ അജിനാസ്(31), മിന്നാടന്‍ ഹൗസില്‍ കെ.നിഖില്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി.സി.സഞജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ ധര്‍മ്മശാലയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്.
ഇവര്‍സഞ്ചരിച്ച ബൈക്കും .60 മില്ലിഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
ജില്ലയില്‍ എം.ഡി.എം.എ എത്തിക്കുന്നതിലും ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലും മുഖ്യകണ്ണികളായി പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ഇന്ന് രാവിലെ തളിപ്പറമ്പ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കും.
ഗ്രേഡ് എസ്.ഐമാരായ മനോജ്കുമാര്‍, സജീവന്‍, എ.എസ്.ഐ ഷാജന്‍, സീനിയര്‍ സി.പി.ഒ ജിജു ജേക്കബ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
