എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.

കുറുമാത്തൂര്‍ പൊക്കുണ്ടിലെ ഒ.അബ്ദുള്ളയുടെ മകന്‍
മൂലക്കീല്‍ വളപ്പില്‍ എം.വി.അഷറഫിനെയാണ്(27) തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച്

ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് കുറുമാത്തൂരില്‍ വെച്ച് പിടികൂടിയത്.

70 മില്ലീഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.യേശുദാസന്‍, ഇ.എച്ച്.ഫെമിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ജിഷ,

എക്‌സൈസ് ഡ്രൈവര്‍
സി.വി.അനില്‍കുമാര്‍ എന്നിവരുംപങ്കെടുത്തു.