കാത്തരിപ്പിനൊടുവില്‍ ഡോക്ടര്‍മാര്‍ക്ക് ബംബറടിച്ചു
.പരിയാരം: കാത്തരിപ്പിനൊടുവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ലോട്ടറി.

കഴിഞ്ഞ 5 മാസമായി ശമ്പളം ലഭിക്കാതെ പ്രക്ഷോഭത്തിലായിരുന്ന ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണതോതില്‍ പരിഹാരമായി.
കുടിശ്ശികയുള്ള മുഴുവന്‍ ശമ്പളവും ഡോക്ടര്‍മാര്‍ക്ക് ഇന്നലെ മുതല്‍ ലഭിച്ചുതുടങ്ങി.
ഓണത്തിന് മുമ്പായി മുഴുവന്‍പേര്‍ക്കും ശമ്പളം ലഭിക്കും.
2021 മുതലുള്ള പുതുക്കിയ നിരക്കിലുള്ള ശമ്പളം തന്നെ ലഭിച്ചു തുടങ്ങിയത് ഡോക്ടര്‍മാര്‍ക്ക് ലോട്ടറിയടിച്ചതിന് തുല്യമായി.
പുതുക്കിയ നിരക്കിലുള്ള ശമ്പളം മറ്റ് ജീവനക്കാര്‍ക്കൊന്നും ഇതേവരെ ലഭിച്ചുതുടങ്ങിയിട്ടില്ല.
