കേരളോല്‍സവനഗരിയില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു.

പിലാത്തറ: കണ്ണൂര്‍ ജില്ല കേരളോത്സവനഗരിയില്‍ ഐ.ആര്‍.പി.സി മാടായി സോണല്‍ കമ്മിറ്റി, ദയ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു.

കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

സി.പി.ഷിജു, ടി.തമ്പാന്‍, സരിന്‍ശശി, പി.പി.രോഹിണി, കെ.ശശിധരന്‍, സീബ ബാലന്‍, പി.വി.രഞ്ജിത്ത് കുമാര്‍, പി.ആര്‍.ജിജേഷ്, വി.വി.പ്രീത, പി.വി.ബാലകൃഷ്ണന്‍, എം.വി.ശകുന്തള, പി.പ്രഭാവതി, പി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

എം.വി. രാജീവന്‍ സ്വാഗതം പറഞ്ഞു.