മഴക്കാലത്തെ രണ്ട് ഔഷധച്ചായകള്‍–
മഴക്കാലത്ത് ആരോഗ്യത്തിനും ഉന്മേഷത്തിനും കുടിക്കാനായി പ്രമുഖ ആയുര്‍വേദ ചികില്‍സകനായ എം.ബാബുവൈദ്യര്‍ ഉദിനൂരിന്റെ സ്പെഷ്യല്‍ ചായകള്‍-

ചെമ്പരത്തിച്ചായ–
അഞ്ച് ഇതളുള്ള ചുവന്ന നാടന്‍ ചെമ്പരത്തിപ്പൂവ്, ഒരു ടീസ്പൂണ്‍ ചായപ്പൊടി എന്നിവയോടൊപ്പം ഒന്നരഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ശരീരത്തിലുണ്ടാകുന്ന ചെറിച്ചിലിന് ആശ്വാസം നല്‍കുന്നതിന് പുറമെ രക്തവര്‍ദ്ധനവിനും രക്തശുദ്ധിക്കും ചെമ്പരത്തിച്ചായ ഗുണകരമാണ്.
ഇഞ്ചിച്ചായ-
ഇഞ്ചി, ചെറുനാരങ്ങാനീര്, ഉലുവ, പെരുഞ്ചീരകം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചായ ശാരീരിക ഉന്മേഷത്തിനും ശരീരത്തിലെം കൊഴുപ്പ് കുറക്കുന്നതിനും പൂപ്പല്‍ ബാധക്കും ഫലപ്രദമാണ്.
രണ്ട് ചായകളും പഞ്ചസാര-കല്‍ക്കണ്ടം എന്നിവ ചേര്‍ത്തും അല്ലാതെയും ഉപയോഗിക്കാമെങ്കിലും പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്.
വൈദ്യരുടെ ഫോണ്‍-9895415768.
