മേഘ കമ്പനി ലേബർ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച്

പിലാത്തറ: കുളപ്പുറം ഒറന്നിടത്തുചാലിലെ ദേശീയപാത നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന മേഘ കൺസ്ട്രക്ഷൻസ് ലേബർ ക്യാമ്പിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ അശാസ്ത്രീയ ലേബർ ക്യാമ്പ് അടച്ചു പൂട്ടുക, നാടിന്റെ ശുചിത്വ പൂർണമായ അന്തരീക്ഷംനില നിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

എ.മാധവൻ, എ.വി.രവീന്ദ്രൻ, ടി.വി ഉണ്ണികൃഷ്ണൻ, എം.വി.രാജീവൻ, കെ.വി.മുരളികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് എം.എൽ.എ യുടെ നേതൃത്വത്തിൽ മേഘ കമ്പനി അധികൃതരുമായി ചർച്ച നടത്തി.

പുതിയ ടാങ്ക് നിർമ്മിക്കാനും പൊടിശല്യം കുറയ്ക്കാൻ വെള്ളം തെളിക്കുമെന്നും റോഡ് തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

പത്ത് ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി അറിയിച്ചു.