താഴെ ബക്കളത്ത് അടിപ്പാത വേണം-മുസ്ലിംലീഗ് ശാഖാ കമ്മറ്റി കെ.സുധാകരന്‍ എം.പിക്ക് നിവേദനം നല്‍കി.

കണ്ണൂര്‍: താഴെ ബക്കളം പ്രദേശത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ബക്കളം ശാഖാകമ്മറ്റി കെ.സുധാകരന്‍ എം.പിക്ക് നിവേദനം നല്‍കി.

താഴെ ബക്കളം ഒഴക്രോം അടങ്ങിയ പ്രദേശത്ത് ആന്തൂര്‍ നഗരസഭയുടെ 65 ശതമാനം വാര്‍ഡുകളും സ്ഥിതിചെയ്യുന്നത് അടിപ്പാത ആവശ്യപ്പെടുന്ന താഴെ ബക്കളത്തിന്റെ പടിഞ്ഞാറ് ഭാഗത്താണെന്നും താഴെ ബക്കളം ഒഴക്രോം റോഡിനോട് ചേര്‍ന്ന് വളരെ പ്രധാനപ്പെട്ട ഏഴോളം റോഡുകളുടെ സംഗമവും കൂടാതെ പല സ്ഥാപനങ്ങളും ഉള്ളതായ ഈ പ്രദേശത്ത് അടിപ്പാത അനിവാര്യമാണെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

കൂടാതെ 2500 ഓളം വീടുകളിലായി മുപ്പതിനായിരത്തിലധികം ആളുകള്‍ താമസിക്കുകയും
വെള്ളിക്കീല്‍ ഇക്കോ ടൂറിസം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, സ്‌ക്കൂളുകള്‍, കോളേജുകള്‍, മദ്രസകള്‍, അമ്പലങ്ങള്‍, എം വി ആര്‍ ഹോസ്പിറ്റല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്റര്‍, ജനകീയ ഡോക്ടറായ സുരേഷ് ബാബുവിന്റെ ക്ലിനിക്ക്, കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ എന്നിവയും കൂടാതെ ദിവസവും കണ്ണൂര്‍ തളിപ്പറമ്പ് ഭാഗത്തേക്കുള്ള വലിയ വിഭാഗം യാത്രക്കാരുടെ ബാഹുല്യവും കൊണ്ട് ബുദ്ധിമുട്ടുന്ന വേളയില്‍ താഴെ ബക്കളം ഒരു അടിപ്പാതയുടെ ആവശ്യം വളരെ വലുതാണെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശാഖാ പ്രസിഡന്റ് എ.മുസ്തഫ, ജന.സെക്രട്ടെറികബീര്‍ ബക്കളം, ജോ.സെക്രട്ടെരി ടി.കെ.യൂനിസ്, ബി.സിറാദുദ്ദീന്‍ എന്നിവരാണ് നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.