പുരുഷന്മാരുടെ തിരുവാതിരകളിയുമായി കോട്ടത്തുംചാലില്‍ ഓണം പൊടിപൂരം.
കടന്നപ്പള്ളി: ഓണാഘോഷത്തിന്റെ ഭാഗമായി പുരുഷന്മാരുടെ തിരുവാതിരകളിയും ഫ്യൂഷന്ഡാന്സും.
കോട്ടത്തുംചാലില്‍ നടന്ന ഈ വര്‍ഷത്തെ ഓണാഘോഷം പുരുഷന്മാരുടെ തിരുവാതിരയും ഫ്യൂഷന്‍ ഡാന്‍സും കൊണ്ട് ആവേശക്കടലായി മാറി.
12 പേര് അടങ്ങുന്ന സംഘമാണ് തിരുവാതിരക്കളി അരങ്ങിലെത്തിച്ചത്.
സിപിഎം കോട്ടത്തുംചാല്‍ നോര്‍ത്ത്-സൗത്ത് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണോത്സവം 23 സമാപന സമ്മേളനം സി.പി.എം മാടായി ഏരിയാ സെക്രട്ടെറി കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു.
പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
ബി അബ്ദുള്ള സമ്മാനദാനം നിര്‍വഹിച്ചു.
കെ.കെ.സുരേഷ് മാസ്റ്റര്‍, സി.കെ.ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
പി.വി.സുരേന്ദ്രന് സ്വാഗതവും മനോജ് കൈപ്രത്ത് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു. മഴവില്‍ ഫോക്ബാന്റ് കണ്ണൂര്‍ അവതരിപ്പിച്ച പകര്‍ന്നാട്ടം നാടന്‍പാട്ടുകളും അരങ്ങേറി.
