യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.
ആലക്കോട്: യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കളുടെപേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.
കാനായിയിലെ അനില്‍കുമാര്‍, മാതാപിതാക്കളായ ശാന്ത, കുഞ്ഞിക്കണ്ണന്‍, സഹോദരന്‍ രാജു എന്നിവരുടെ പേരിലാണ് കേസ്.
തിമിരി ചെറുപാറ ഓലക്കണ്ണിലെ വട്ടക്കാവില്‍ വീട്ടില്‍ വി.എസ്.അപര്‍ണ്ണയുടെ (26)പരാതിയിലാണ് കേസ്.
2023 മെയ്-21 വിവാഹിതരായ അപര്‍ണ്ണയും അനില്‍കുമാറും കാനായിയിലെ വീട്ടില്‍ താമസിച്ചുവരവെ സൗന്ദര്യമില്ലെന്നും
പ്രസവിക്കാന്‍ പറ്റാത്തവളെന്നും ആക്ഷേപിച്ച് 2024 ഓണം സമയത്ത് വീട്ടില്‍ തിരികെ കൊണ്ടുവിട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.