പോലീസിനെതിരെ-തളിപ്പറമ്പിലെ വ്യാപാരി സമൂഹം പോലീസിനെതിരെ-പ്രത്യക്ഷസമരം തുടങ്ങുമെന്ന് കെ.എസ്.റിയാസ്-

തളിപ്പറമ്പ്: തലതിരിഞ്ഞ പാര്‍ക്കിങ്ങ്‌നയം, തളിപ്പറമ്പിലെ വ്യാപാരിസമൂഹം പോലീസിനെതിരെ.

മെയിന്‍ റോഡില്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ മുതല്‍ താലൂക്ക് ഓഫീസ് ജംഗ്ഷന്‍ വരെയുള്ള റോഡില്‍ പോലീസ് നടപ്പിലാക്കിയ പാര്‍ക്കിങ്ങ് പരിഷ്‌ക്കാരം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി തീരുന്നതായാണ് ആക്ഷേപം.

ഈ ഭാഗത്ത് ഒറ്റവരിയായി മാത്രമേ ഇപ്പോള്‍ ടൂവീലറുകളുടെ പാര്‍ക്കിങ്ങ് അനുവദിക്കുന്നുള്ളൂ.

ഒരു മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ മരുന്നുവാങ്ങാന്‍ പോയാല്‍പോലും ഒറ്റവരി കടന്ന് പാര്‍ക്ക് ചെയ്യുന്ന വാഹനയാത്രികരോട് പിഴയീടാക്കുന്നതായിട്ടാണ് വ്യാപാരികള്‍ പരാതിപ്പെടുന്നത്.

ഇക്കഴിഞ്ഞ ബക്രീദ് വില്‍പ്പനയെയും ഈ സമീപനം ബാധിച്ചതായും ഇത് അംഗീകരിക്കാനാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

ഈ നയം തിരുത്താത്തപക്ഷം പ്രത്യക്ഷസമരപരിപാടിക്ക് വ്യാപാരി സമൂഹം തയ്യാറാവേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എസ്.പി, സ്റ്റേഷന്‍ എസ്.എച്ച്.ഒ, എസ്.ഐ എന്നിവരെ നേരില്‍ കണ്ട് സംസാരിച്ചിട്ടും പോലീസ് കടുംപിടുത്തം തുടരുകയാണെന്നും റിയാസ് പറഞ്ഞു.

താലൂക്ക് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കപ്പാലം വരെയുള്ള ഭാഗത്തെ മെയിന്‍ റോഡില്‍ വ്യാപാരികള്‍ നടത്തുന്ന കയ്യേറ്റം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇതിന് പരിഹാരം കാണാന്‍ നേരത്തെ ഇതുവഴി

സര്‍വീസ് നടത്തിയിരുന്ന ബസുകളെ ഇതുവഴി വീണ്ടും സര്‍വീസ് നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നായിരുന്നു വ്യാപാരി നേതാവിന്റെ മറുപടി.

ബസ് ഗതാഗതം പഴയതുപോലെ ആരംഭിച്ചാല്‍ ഈ കയ്യേറ്റങ്ങല്‍ സ്വാഭാവികമായി ഇല്ലാകാകുമെന്നും ഇക്കാര്യത്തില്‍ പോലീസുമായി സഹകരിക്കുമെന്നും റിയാസ് ഉറപ്പുനല്‍കി.