തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ സമ്മേളനം-

തളിപ്പറമ്പ്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (MGNREU) തളിപ്പറമ്പ് രണ്ടാം വാര്‍ഡ് യൂണിറ്റ് സമ്മേളനം വൈര്യാം കോട്ടം വായനശാലയില്‍ നടന്നു.

യൂണിയന്‍ ഏരിയ പ്രസിഡണ്ട് വിനോദിനി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് രോഹിണി അദ്ധ്യക്ഷത വഹിച്ചു.

സിപിഎം തളിപ്പറമ്പ് ഏരിയ കമ്മറ്റി അംഗം ഒ.സുഭാഗ്യം, വാര്‍ഡ് കൗണ്‍സിലര്‍ പി.ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടറി ശോഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഭാരവാഹികള്‍: ശോഭ (പ്രസിഡന്റ്), രോഹിണി മരത്തക്കാട് (സെക്രട്ടറി), അനിത (ജോ. സെക്രട്ടറി), മീന (വൈസ്.പ്രസിഡന്റ്).