മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ മുതല്‍ 5 ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍-നാളെ മൂന്നിന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം ഡയരക്ടറി പ്രകാശനത്തോടെ തുടക്കം.
തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ്മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ മുതല്‍ അഞ്ച് ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഡിസംബര്‍-നാലിന് നാളെ വൈകുന്നേരം പരിയാരം പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം-2020-25 ഡയരക്ടറി പ്രകാശനം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും.
3.30 ന് ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ അക്കേഷ്യനിര്‍മ്മാര്‍ജന സമഗ്രപദ്ധതി കുളപ്പുറത്ത് ഉദ്ഘാടനം ചെയ്യും.
നാല്മണിക്ക് കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്ക് വിളയാങ്കോട് ബ്രാഞ്ച് ഉദ്ഘാടനം.
വൈകുന്നേരം അഞ്ചിന് സി.പി.എം.കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് പരിസരത്ത് സെമിനാര്‍ ഇടതുപക്ഷ ബദല്‍- ഉദ്ഘാടനം.
ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തണല്‍ ബ്രെയിന്‍ ആന്റ് സ്‌പൈന്‍ മെഡിസിറ്റി ഉദ്ഘാടനം, കണ്ണൂര്‍.
വൈകുന്നേരം മൂന്നിന് എം.ഇ.എസ്.കണ്ണൂര്‍ 50-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം-തലശേരി ടൗണ്‍ഹാള്‍.
നാല് മണിക്ക് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, കണ്ണൂര്‍.
വൈകുന്നേരം അഞ്ചിന് മാന്തംകുണ്ടില്‍ സി.പി.എം.പൊതുയോഗത്തില്‍ പ്രസംഗിക്കും.
ഡിസംബര്‍ ആറിന് രാവിലെ 10 ന് വര്‍ക്കല ശിവഗിരി ശ്രീനാരായണമ്യൂസിയം നിര്‍മ്മാണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും.
രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1.30 വരെ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനോടൊപ്പം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
വൈകുന്നേരം 5 ന് അതിദാരിദ്ര്യസര്‍വേ ജില്ലാതല ഉദ്ഘാടനം കണ്ണപുരം ഗ്രാമപഞ്ചായത്തില്‍.
ഡിസംബര്‍ ഏഴിന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണികളുടെയും കുട്ടികളുടെയും വാര്‍ഡ് നിര്‍മ്മാണ ശിലാസ്ഥാപനം.
വൈകുന്നേരം നാലിന് ലളിതകലാ അക്കാദമി ചിത്രചുമര്‍ ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിക്കും.
4.30 ന് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്ദാനം കണ്ണൂര്‍ ശിക്ഷക്‌സദനില്‍.
ഡിസംബര്‍ 9 ന് രാവിലെ 9.30 ന് ധര്‍മ്മശാലയില്‍ കല്‍ക്കോയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം,
10 മണിക്ക് ധര്‍മ്മശാലയില്‍ യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം.
11 മണിക്ക് കൈരളി ചാനല്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ വിമാനത്താവളം വികസന സെമിനാര്‍ ഡെസറ്റിനേഷന്‍ കണ്ണൂര്‍-ബിയോണ്ട് ഇമാജിനേഷന്‍ ഉദ്ഘാടനം.