ട്രെയിന്‍ യാത്രക്കിടെ കൂവേരി സ്വദേശിയായ യുവതിയെ കാണാതായി

തളിപ്പറമ്പ്: യുവതിയെ ട്രെയിന്‍യാത്രക്കിടെ കാണാതായതായി പരാതി.

കൂവേരി എറങ്കോപൊയിലിലെ ഗീത നിവാസില്‍ ഗീത-വിജയകുമാര്‍ ദമ്പതികളുടെ മകള്‍ നിജിത വിജയനെയാണ്(23) ഇന്നലെ രാവിലെ 10 നും രാത്രി 7.25 നും ഇടയില്‍ കാണാതായതെന്ന അമ്മ ഗീതയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

എറണാകുളത്തുനിന്നും കണ്ണൂരിലേക്ക് ട്രെയിനില്‍ വരികയായിരുന്നുവെന്നും

പൂവ്വത്തെ മുഹമ്മദ് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.