വയോധികനെ കാണാതായി

തളിപ്പറമ്പ്: വയോധികനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പുളിമ്പറമ്പിലെ മണ്ടൂര്‍ വീട്ടില്‍ മാധവനെയാണ്(69) കാണാനില്ലെന്ന് മകളുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

29 ന് ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ നിന്ന് പോയ മാധവന്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. പോലീസ് അന്വേഷണമാരംഭിച്ചു.