പട്ടുവം എം.ആര്‍എസില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവം- സ്‌ക്കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
തളിപ്പറമ്പ്: പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്നും കാണാതായ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കോഴിക്കോട്സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ രാവിലെ ഒന്‍പതര മുതല്‍ കാണാതായത്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ താമസിച്ച് പഠനം നടത്തിവരികയായിരുന്നു ഇരുവരും.
കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കള്‍
ഇവരെ സ്‌ക്കൂളില്‍ കൊണ്ടുവിട്ടത്.
സ്‌ക്കൂള്‍ മാനേജര്‍ പട്ടുവം അരിയില്‍ സ്വദേശി ആനന്ദ് നിവാസില്‍ സി.ആനന്ദ്കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷമം ആരംഭിച്ചു.
എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സംസ്ഥാന പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പട്ടുവം കയ്യംതടത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്നും
കുട്ടികളെ കാണാതായത് സ്ഥാപന നടത്തിപ്പുകാരുടെ ഉത്തരവാദിത്വമില്ലായ്മയാണെന്ന വിമര്‍ശനം വ്യാപകമാണ്.
