ശീതളിനെ കാണാതായി ഗംഗാധറിനൊപ്പം പോയതായി പരാതി.

തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായി, വിശാഖപട്ടണം സ്വദേശിക്കൊപ്പം പോയതായി സംശയം.

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഇറയില്‍ വീട്ടില്‍ ശീതള്‍(30)നെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു.

വിശാഖപട്ടണം സ്വദേശി ഗംഗാധറിനോടൊപ്പം പോയതായി സംശയിക്കുന്നു എന്ന് കാണിച്ച് ഭര്‍ത്താവ് കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ നന്ദനത്തില്‍ പി.സോനു തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.