പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്ന പയ്യന്നൂർ എം. നാരായണൻകുട്ടി (85) അന്തരിച്ചു.

പയ്യന്നൂർ:പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്ന പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ എം. നാരായണൻകുട്ടി (85) അന്തരിച്ചു.

കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

പ്രമുഖ സംഘാടകനാണ് നിരവധി സഹകരണ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ഭാര്യ: ശോഭ (മുൻ സെക്രട്ടറി പയ്യന്നൂർ ടൗൺ ബാങ്ക്).

മക്കൾ: ശരത് നമ്പ്യാർ ഡോ. വരുൺ നമ്പ്യാർ.