മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച-സി.സി.ടി.വി ദൃശ്യം കണ്ടെത്തി-

പയ്യന്നൂര്‍: മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി.


26 ന് രാത്രിയിലാണ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സിറ്റി ടവറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോണിക് മൊബൈല്‍സ് എന്ന

കടയുടെ പിറകു വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു അകത്തുകയറിയാണ് മോഷണം നടത്തിയത്.

ഗ്ലാസ് തട്ടില്‍ സൂക്ഷിച്ച 1,20,500/ രൂപ വിലവരുന്ന ഓപ്പോ, റെഡ്മീ കമ്പനികളുടെ മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചത്.

പെരിന്തട്ട ഉദയംകുന്നിലെ കൊഴുമ്മല്‍ ശരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്.

മോഷ്ടാക്കളുടെ ദൃശ്യം കിട്ടിയതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.