മൂത്തേടത്ത് എച്ച്.എസ്.എസും സ്റ്റുഡന്റ് പോലീസ് പദ്ധതിയില്‍
തിരുവനന്തപുരം: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്റ്റുഡന്റ്‌പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കും.

2024-24 അധ്യയന വര്‍ഷത്തിലാണ് മൂത്തേടത്ത് എച്ച്.എസ്.എസിനെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
പുതുതായി 70 (51+19) സ്‌കൂളുകളില്‍ക്കൂടി പദ്ധതി ആരംഭിക്കുന്നതിനുള്ള മേല്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്
പുറപ്പെടുവിച്ചത്.
മൂത്തേടത്ത് സ്‌ക്കൂളിന് പുറമെ ചെറുകുന്ന് ഗവ.വി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് വെള്ളൂര്‍, സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ്, കണ്ണൂര്‍, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് പേരാവൂര്‍ എന്നിവിടങ്ങളിലും സ്റ്റുഡന്റ് പോലീസ് പദ്ധതി അനുവദിച്ചിട്ടുണ്ട്.
