മദര്‍തെരേസ പള്ളിയില്‍ തിരുനാള്‍ തുടങ്ങി.

പരിയാരം: പരിയാരം വിശുദ്ധ മദര്‍തെരേസ ദേവാലയത്തില്‍ മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷവും നൊവേനയും ആരംഭിച്ചു.

ഇടവകവികാരി ഫാ.ജോസഫ് കുളത്തറ കൊടിയേറ്റ് നിര്‍വ്വഹിച്ചു.

ഫാ.ടോണി രാമച്ചനാട് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തിരുനാള്‍ ആഘോഷങ്ങള്‍ സപ്തംബര്‍ 5 ന് സമാപിക്കും.

വിവിധ ദിവസങ്ങളിലായി ഫാ.ടോമി പുളിന്താനം, ഫാ.ലൂക്കോസ് മറ്റപ്പള്ളി, ഫാ.ബെന്നി പുത്തന്‍നാട, ഫാ.മനോജ് തോട്ടുങ്കര, ഫാ.ലിനോ പുത്തന്‍വീട്ടില്‍,

ഫാ.ടോം ഓലിക്കരോട്ട്, ഫാ.അനൂപ് ചിറ്റേട്ട്, ഫാ.ജിയോ പുത്തന്‍ പുരയ്ക്കല്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.