അതിർത്തി രക്ഷാസേന ഇൻസ്പെക്ടർ എംപി അനീഷ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി
കണ്ണൂർ: പയ്യന്നൂർ സ്വദേശിയും ബാംഗ്ലൂർ യെലഹങ്ക അതിർത്തി രക്ഷാ സേന പരിശീലന കേന്ദ്രത്തിലെ ഇൻസ്പെക്ടറുമായ എംപി അനീഷ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി
2005ൽ സബ് ഇൻസ്പെക്ടറായി സർവ്വീസിൽ കയറി ജമ്മു കാശ്മീർ ത്രിപുര രാജസ്ഥാൻ എന്നിവിടങ്ങളിലും ഒമ്പത് വർഷക്കാലം ന്യൂഡൽഹിയിൽ വിഐപി സുരക്ഷയ്ക്കായുള്ള എസ്പിജി കമാൻഡോ ആയും സേവനം കാഴ്ചവെച്ചു
2018ൽ പോലീസ് മെഡൽ ഫോർ സ്പെഷ്യൽ ഡ്യൂട്ടി, 2021ൽ ഉത്കൃഷ്ട സേവാ മെഡൽ, നിരവധി തവണ മറ്റു ഗുഡ് സർവ്വീസ് എൻട്രികൾ എന്നിങ്ങനെ വിവിധ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്..
പയ്യന്നൂർ ചിറ്റാരിക്കൊവ്വൽ അംബികാലയത്തിൽ റിട്ട: ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ എൻ. എന്.നാരായണന്റെയും
മാത്രാടൻ പുതിരക്കാൽ ചന്ദ്രമതിയുടെയും മകനാണ്.
ഭാര്യ മയ്യിൽ സ്വദേശിയായ പി ഹർഷ. മക്കൾ: കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥിനികളായ ദിയ, വേദ എന്നിവർ