വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടറി എം.ടി.ഗോപി(57)മരിച്ചു.
തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടെറി മരിച്ചു.
മുയ്യം വരഡൂലിലെ മുണ്ടക്കത്തറമ്മല്‍ എം.ടി.ഗോപി(57) ആണ് മരിച്ചത്.
രണ്ട് മാസം മുമ്പ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ വെച്ച് സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.
അപകടത്തെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു.
ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വരഡൂല്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
പട്ടുവം, നാറാത്ത്, പാട്യം, പെരിങ്ങോം-വയക്കര, പാപ്പിനിശേരി പഞ്ചായത്തുകളില്‍ സെക്രട്ടെറിയായി പ്രവര്‍ത്തിച്ച ഗോപി പയ്യന്നൂരില്‍ പഞ്ചായത്ത് ഓഡിറ്റ് വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ടായാണ് വിരമിച്ചത്.
കണ്ണൂര്‍-വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസുകളില്‍ ജൂനിയര്‍ സൂപ്രണ്ടായും കണ്ണൂര്‍ പി.എസ്.സി.ഓഫീസിലും ജോലിചെയ്തിട്ടുണ്ട്.
തളിപ്പറമ്പിലെ ആദ്യകാല പാരലല്‍ കോളേജ് അധ്യാപകനുമായിരുന്നു.
ഭാര്യ: സുജാത(കുറുമാത്തൂര്‍ സര്‍വീസ് സഹകരമ ബേങ്ക്, കണ്ണപ്പിലാവ് ശാഖ). മക്കള്‍: ഗോപിക, രാഹുല്‍(മെഡിക്കല്‍വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ഗോവിന്ദന്‍, ബാലന്‍, കമല, ഗൗരി, പരേതനായ നാരായണന്‍.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ജൂലൈ-4 ന് (തിങ്കള്‍) 12 ന് സര്‍സയ്യിദ് കോളേജിന് സമീപത്തെ വീട്ടിലും പിന്നീട് വരഡൂല്‍ വായനശാലയിലും പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് ഉച്ചക്ക് ഒരുമണിയോടെ വരഡൂല്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
