കടക്കുപുറത്തിന്റെ ഉപജ്ഞാതാവ് വീണ്ടും സജീവമാകുന്നു-ചെറ്റത്തരം–, അത് വീട്ടില്‍ പോയി ചോദിക്ക് തുടങ്ങിയ പുതിയ പിണറായി പ്രയോഗങ്ങളുമായാണ് അദ്ദേഹം 3.0 ലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്.
പരനാറി പ്രയോഗത്തിലൂടെ ഇപ്പോള്‍ അഖിലേന്ത്യാ സെക്രട്ടെറിയായി തുടരുന്ന എം.എ.ബേബിയെ മൂലക്കിരുത്തിയ പിണറായി തന്റെ നാക്ക് ശൈലിയിലൂടെ വീണ്ടും സ്വയം പരാജയം ഏറ്റുവാങ്ങുകയാണ്.
വികസനരാജാവ് എന്ന പുറംമൂടി ചെറ്റപ്രയോഗത്തിലൂടെ കടപുഴകിവീഴുകയാണ്.
വികസനം വികസനം എന്ന് പാര്‍ട്ടിസഖാക്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ഒരൊറ്റ വ്യവസായം പോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഒരു ഭരണകൂടമായി പിണറായിയുടെ ഭരണം മാറിയിരിക്കയാണ്.
പ്രതിഷേധിച്ചവരെ അണികളും സുരക്ഷ ഭടന്‍മാരും ക്രൂരമായി മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമായി പ്രഖ്യാപിച്ച പിണറായി ജനാധിപത്യം എന്ന വാക്കിനെ ചവിട്ടിയരച്ച ഭരണാധികാരിയാണ്.
അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായ പിണറായിയുടെ ഭരണകാലത്താണ് 9 മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചുകൊന്നത്.
ഇതില്‍ ചിലര്‍ നടക്കാന്‍ പോലുമാവാത്ത രോഗികളായിരുന്നു എന്ന വിവരം ഇതിനകം തന്നെ പുറത്തുവന്നിട്ടുള്ളതാണ്.
ഇത്തരത്തില്‍ പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും എന്ന നിലയിലേക്ക് പിണറായി മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന പ്രതികരണം.
ഏതായാലും ഇതോടെ ജനം ഈ വികസനക്കാരനെ ഏപ്രില്‍ 9 ന് വീട്ടിലിരുത്താന്‍ തീരുമാനിക്കുമെന്നും മെയ്-4 ന് വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും തീര്‍ച്ചയായിരിക്കയാണ്.