തൃച്ചംബരം ക്ഷേത്രോല്‍സവം ചുമര്‍ച്ചിത്രമാക്കിയ കലാകാരന്‍മാര്‍ക്ക് ആദരവ്-

തളിപ്പറമ്പ്:തൃച്ചംബരം ക്ഷേത്രോല്‍സവത്തെ ചുമര്‍ചിത്ര രചനയിലൂടെ പുനരാവിഷ്‌കരിച്ച ചിത്രകാരന്‍മാരെ തൃച്ചംബരം മുളങ്ങേശ്വരം ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ഉമേഷ്, രതീഷ്, രാംകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രോല്‍സവം ചുമര്‍ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചത്.

പ്രസിഡന്റ് കെ.പി.വിനോദ്കുമാര്‍ കലാകാരന്‍മാരെ പൊന്നാട അണിയിച്ച് അനുമോദിച്ചു.

സി.എച്ച്.ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സക്രട്ടറി പി ബാലകൃഷ്ണന്‍, ട്രഷറര്‍ പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.