ചുമട്ടുതൊഴിലാളി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍.

ചിറ്റാരിക്കാല്‍:യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചുമട്ടുതൊഴിലാളിയായ മൗക്കോട്ടെ കെ.വി.പ്രദീപനെ(40)കൊലപെടുത്തിയ കേസിലാണ് പൈനാപ്പള്ളി റെജി എന്ന ജോണിനെ(55) ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ് കുമാര്‍ അറസ്റ്റുചെയ്തത്. ശനിയാഴ്ച്ച രാത്രി ഏഴോടെ മൗക്കോട് ടൗണിന് സമീപത്തുവെച്ചാണ് ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) പ്രവര്‍ ത്തകനായ പ്രദീപനെ സുഹൃത്തായ റെജി കുത്തിയത്. സംഭവത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രദീപനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ ഞായറാഴ്ച്ച വൈകിട്ട് സംഭവസ്ഥലത്തെത്തി ച്ച് തെളിവെടുത്തു. ഹോസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം പ്രദീപന്റെ മൃതദേഹം മൗക്കോട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ അരുണന്‍, രതീഷ്, സുഭാഷ്, എ.എസ്‌ഐ മോന്‍സി ജോസഫ്, സജീഷ്, സുരേഷ് എന്നിവരുമുണ്ടായിരുന്നു.