ആലക്കോട്: വിവാഹം ബന്ധം ഉപേക്ഷിച്ച വൈരാഗ്യത്തിന് ആദ്യഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
നടുവില്‍ തിക്കല്‍ വീട്ടില്‍ ദീപേഷിനെയാണ്(38)കുടിയാന്‍മല പോലീസ് അറസ്റ്റു ചെയ്തത്.
നടുവില്‍ ഹൈസ്‌കൂളിന് സമീപത്തെ കുണ്ടുകണ്ടത്തെ മുണ്ടയാടന്‍ വീട്ടില്‍ ഷിന്‍ജുവിനെ(31)യാണ് അമ്മയുടെ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ അതിക്രമിച്ചു കയറിയ ആദ്യഭര്‍ത്താവ് കഴിഞ്ഞ ദിവസം മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.