മട്ടന്നൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു.
മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത് നടുവനാട് നെടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റു മരിച്ചു.

തിരുവന്തപുരം സ്വദേശി ജസ്റ്റിന്‍രാജ് എന്നയാളാണ് മരിച്ചത്.
പ്രതി സുഹൃത്തായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒന്‍പത് മണിയോടെയായിരുന്നു സംഭവം.
മദ്യപിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നാളെ കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
