ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനം നാളെ, മുസ്ലിംലീഗ് സമ്മേളനത്തിന് തുടക്കം
പരിയാരം: മുസ്ലിംലീഗ് ആലക്കാട് ഫാറൂഖ് നഗര്‍ ശാഖ സമ്മേളനത്തിന് തുടക്കമായി.
സി.ഉമ്മര്‍ ഹാജി പതാക ഉയര്‍ത്തി.
മഹല്ല് ഖത്തീബ് ജാഫര്‍ സാദിഖ് ദാരിമി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ മുസ്ലിം യൂത്ത് ലീഗ് കല്ല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീര്‍ ആലക്കാട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
ജംഷീര്‍ അലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
വൈകുന്നേരം നടന്ന കലാപരിപാടികള്‍ പി.വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ഷജീര്‍ ഇഖ്ബാല്‍ മുഖ്യാ തിഥിയായി.
വനിതാ സംഗമം നാളെ രാവിലെ ഒമ്പതിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് ആയിഷ ബാനു മുഖ്യാതിഥിയാകും.
വൈകുന്നേരം 4.30ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊതുസമ്മേളനവും ശിഹാബ് തങ്ങള്‍ സ്മാരക സൗധവും ഉദ്ഘാടനം ചെയ്യും.
ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി പ്രഭാഷണം നടത്തും. കെ.ടി സഹദുല്ല, പി.കെ.പി മുഹമ്മദ് അസ്ലം എന്നിവര്‍ പങ്കെടുക്കും.