സേവനത്തിന്റെ മുഖമായ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡിന്റെ സന്നദ്ധ സേവനത്തില്‍ വഴിയാത്രക്കാര്‍ക്കും തളിപ്പറമ്പില്‍ എത്തി ചേരുന്നവര്‍ക്കും വേണ്ടി ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി.

കഴിഞ്ഞ വര്‍ഷം നടത്തിയ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റ് സേവനത്തിന്റെ തുല്യതയില്ലാത്ത മുഖമായി മാറിയിരുന്നു.

തളിപ്പറമ്പ് സീതി സാഹിബ് സ്്കൂളിന് സമീപം സംസ്ഥാനപാതയോരത്ത് വിശാലമായ പന്തലിലാണ് ഇഫ്താര്‍ തയ്യാറാകിയിട്ടുള്ളത്.

ഇഫ്താര്‍ ടെന്റിന്റെ ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി പി.സി.നസീര്‍ നിര്‍വ്വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.വി.മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി എന്‍.യു.ഷഫീഖ് ഹുദവി, വൈറ്റ് ഗാര്‍ഡ് സംസ്ഥാന വൈസ് ക്യാപ്റ്റന്‍ സഈദ് പന്നിയൂര്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എ.ഇര്‍ഫാന്‍, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.പി.നൗഷാദ്, ജന. സെക്രട്ടറി എന്‍.എ.സിദ്ദീഖ്,

മണ്ഡലം മുനിസിപ്പല്‍ മുസ്ലിം ലീഗ-യൂത്ത് ലീഗ്-എം.എസ്.എഫ് ഭാരവാഹികളായ സലീം കൊടിയില്‍, ഓലിയന്‍ ജാഫര്‍, ഉസ്മാന്‍ കൊമ്മച്ചി, ഷബീര്‍ മുക്കോല, കെ.മുഹമ്മദ് അഷ്റഫ്, ഫിയാസ് അള്ളാംകുളം, ആഷിഖ് തടിക്കടവ്, സ്വഫ്‌വാന്‍ കുറ്റിക്കോല്‍, അജ്മല്‍ പാറാട് എന്നിവര്‍ പങ്കെടുത്തു.

മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഹനീഫ മദ്രസ്സ, മുനിസിപ്പല്‍ ക്യാപ്റ്റന്‍ നാസര്‍ കപ്പാലം എന്നിവരുടെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് ക്യാമ്പിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റമളാന്‍ 30 ദിവസവും ക്യാമ്പ് പ്രവര്‍ത്തിക്കും.