മഹമ്മൂദ് സാഹിബും സുബൈര്‍ സാഹിബും വീണ്ടും ഒന്നാകും-മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മുസ്ലിംലീഗിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്.

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമാന്തര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം അള്ളാംകുളം മഹമ്മൂദിനോട് ആവശ്യപ്പെട്ടിരുന്നു.

തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.

നീതിപൂര്‍വമായ പ്രശ്‌ന പരിഹാരത്തിന്ന് വേണ്ടി, പുതുതായി രൂപീകരിച്ച മുനിസിപ്പല്‍ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, വനിതാ ലീഗ് എന്നീ കമ്മറ്റികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് പിരിച്ചുവിടണമെന്ന സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു.

സംസ്ഥാന മുസ്ലിംലീഗ് കമ്മറ്റി നിയോഗിച്ച സംസ്ഥാന സെക്രട്ടറി കെ എം ഷാജി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പാറക്കല്‍ അബ്ദുള്ള എന്നിവര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമാന്തര കമ്മറ്റിളുടെ പ്രവര്‍ത്തനം

അവസാനിപ്പിക്കുന്നതായും പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രസിഡന്റ് പി.എ.സിദ്ദിക്ക്(ഗാന്ധി), ജന.സെക്രട്ടറി കെ.മുഹമ്മദ് ബഷീര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.