വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിന്നെതിരെ: മുസ്ലിം യൂത്ത്‌ലീഗ് കപ്പാലം ശാഖ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന വിദ്വേഷതിനെതിരെയും കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കപ്പാലം റാമീസ് ഓഡിറ്റോറിയത്തില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജന. സെക്രട്ടറി എന്‍.യു. ഷഫീഖ് ഉദ്ഘാടനം ചെയ്തു.

കപ്പാലം ശാഖ കമ്മറ്റി പ്രസിഡന്റ് എ.പി.നാസര്‍ അദ്ധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.പി.നൗഷാദ് വിഷയാവതരണം നടത്തി.

വൈറ്റ് ഗാര്‍ഡ് കണ്ണൂര്‍ ജില്ലാ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ബപ്പു, മണ്ഡലം വൈസ് ക്യാപ്റ്റന്‍ ഹനീഫ് മദ്രസ, തളിപ്പറമ്പ് മുനിസിപ്പല്‍ ക്യാപ്റ്റന്‍ എ.പി.നാസര്‍ എന്നിവര്‍ക്കുള്ള ഉപഹാരം മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.വി.മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് സിദ്ധിഖ് ഗാന്ധി, നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ എന്നിവര്‍ വിതരണം ചെയ്തു.

അഷ്‌റഫ് ബപ്പു, ജാഫര്‍ ഓലിയന്‍, ഉസ്മാന്‍ കൊമ്മച്ചി, എന്‍.എ.സിദ്ധിഖ്, ഷബീര്‍ മുക്കോല, അഷ്‌റഫ് മുട്ട, ഹനീഫ് മദ്രസ, കെ.ഒ.സഫീര്‍, പി.മുഹമ്മദ് റാഫി, പി.നൗഷാദ്, സി.പി.ഫാറൂഖ്, സി.പി.റാഷിദ്, കെ.പി.ഷാഹുല്‍ ഹമീദ്, ലത്തീഫ് പുന്നക്കന്‍ എന്നിവര്‍ സംസാരിച്ചു.

ശാഖാ ജന.സെക്രട്ടറി കെ.മുഹമ്മദ് ഷാഫി സ്വാഗതവും നൗഷാദ് കപ്പാലം നന്ദിയും പറഞ്ഞു.