മെയ് 20 ന് മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മണ്ഡലം യുവജാഗ്രതാ റാലി

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മതസാഹോദര്യ കേരളത്തിനായി മെയ് 20 വെള്ളിയാഴ്ച വൈകുന്നേരം നാലിന് തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന യുവ

ജാഗ്രതാറാലി വിജയിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും മുസ്ലിം ലീഗ് എം എസ് എഫ് ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

പരിപാടിയുടെ വിജയത്തിനായി ജില്ലാ മണ്ഡലം ഭാരവാഹികളെ ഉള്‍പ്പെടുത്തി സ്വാഗത സംഘവും രൂപീകരിച്ചു.

പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കാമ്പയിന്‍, ചുമരെഴുത്ത്, വാഹനസന്ദേശ ജാഥ, ശാഖാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് നൗഷാദ് പുതുക്കണ്ട ത്തിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് കെ.വി.അബൂബക്കര്‍ ഹാജി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷംസീര്‍ മയ്യില്‍, ഫൈസല്‍ ചെറുകുന്നോന്‍ മണ്ഡലം ഭാരവാഹികളായ ഉനൈസ് എരുവാട്ടി, പി.കെ.ഷംസുദ്ധീന്‍,

ടി.പി.കരീം മാസ്റ്റര്‍, ഉസ്മാന്‍ കൊമ്മച്ചി പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് പുളുക്കൂല്‍, അഷ്‌റഫ് ഇരിങ്ങല്‍, കെ.പി.നൗഷാദ്, അഷ്‌റഫ് ബപ്പു, ടി.സി.ഉവൈസ്, സയീദ് പന്നിയൂര്‍,

ഇസ്മായില്‍ മഴൂര്‍, അനസ് മുയ്യം, ജാബിര്‍ പാട്ടയം, നദീര്‍ പാലത്തുങ്കര, ഖാദര്‍ കാലടി, സഫ്വാന്‍ കുറ്റിക്കോല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.യു.ഷഫീഖ് മാസ്റ്റര്‍ സ്വാഗതവും ഓലിയന്‍ ജാഫര്‍ നന്ദിയും പറഞ്ഞു.