ഗോവിന്ദന്‍മാഷ് എം.എല്‍.എ ഈ റോഡിന്റെ ഐശ്വര്യം—പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍-
തളിപ്പറമ്പ്: ചുടല-മാതമംഗലം-എടക്കോം റോഡിന്റെ നിര്‍മ്മാണം വീണ്ടും നിലച്ചു, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ പ്രതിഷേധിച്ച് റോഡില്‍ വാഴനടുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരിക്കയാണ് നാട്ടുകാര്‍.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണമാരംഭിച്ച റോഡിന്റെ ചുടല-ചിതപ്പിലെപൊയില്‍-അമ്മാനപ്പാറ ജംഗ്ഷന്‍ വരെയുള്ള ഭാഗം കാല്‍നടയാത്രക്ക് പോലും പറ്റാതായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.
ദേശീയപാതയില്‍ നിന്ന് ചുടല വഴി കടന്നുപോകുന്ന ഈ റോഡില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു കിലോമീറ്റര്‍ വരുന്ന ഈ ഭാഗം അടിയന്തിരമായി മെക്കാഡം ടാര്‍ചെയ്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുരേശന്‍ പാച്ചേനി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.