എം.വി.ആര്‍ അനുസ്മരണ സമ്മേളനം-സുധീഷ് കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തും-

പരിയാരം: മുന്‍ സഹകരണ വകുപ്പ് മന്ത്രിയും പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്‍പിയുമായ എം.വി.ആറിന്റെ ഏഴാം ചരമവാര്‍ഷികദിനത്തില്‍ മെഡിക്കല്‍ കോളേജ് കാന്റീന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നവംബര്‍-9 ന് അനുസ്മരണ പരിപാടി സംഘടിപ്പിക്കും.

കാന്റീന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ 8.30 ന് പുഷ്പാര്‍ച്ചന. തുടര്‍ന്ന് സി.എം.പി.സംസ്ഥാന കമ്മറ്റി അംഗം സുധീഷ് കടന്നപ്പള്ളി എം.വി.ആര്‍.അനുസ്മരണ പ്രഭാഷണം നടത്തും.

ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ പി.കെ.പ്രസാദിനെ ആദരിക്കും.