നടുവില്‍ നെയ്യമൃത് മഠം വാസ്തൂപൂജയും ഗൃഹപ്രവേശനവും ഡിസംബര്‍ 16, 18 തീയതികളില്‍.

നടുവില്‍: ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് കീഴില്‍ വെള്ളാട്, പയ്യാവൂര്‍ നെയ്യമൃത സംഘങ്ങളുടെ വ്രതാനുഷ്ഠാന ആവശ്യാര്‍ത്ഥം പാരമ്പര്യ താന്ത്രികവിധിപ്രകാരം പുതുതായി നിര്‍മ്മിച്ച നെയ്യമൃത മഠത്തിന്റെ വാസ്തുപൂജയും ഗൃഹപ്രവേശവും ബ്രഹ്മശ്രീ മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികതത്തില്‍ ഡിസംബര്‍ 16 വെള്ളി, 19 തിങ്കള്‍ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച്ച രാത്രി 8 മണി മുതല്‍ ഗണപതി ഹോമം, വാസ്തുപൂജ, സുദര്‍ശന ഹോമം, ആവാഹനം ചടങ്ങുകളും ഡിസംബര്‍ 19 തിങ്കളാഴ്ച രാവിലെ 6.50 നും 7.30 നും ഇടയില്‍ ഗൃഹപ്രവേശവും തുടര്‍ന്ന് 11 മണി മുതല്‍ അന്നദാനവും നടക്കും.

നടുവില്‍ ചുഴലി ഭഗവതി ക്ഷേത്രത്തിനു കിഴക്കേനടയുടെ ഭാഗത്താണ് പുതിയ നെയ്യമൃത്മഠം പണി കഴിപ്പിച്ചിരിക്കുന്നത്.

ടി.വി.ലക്ഷ്മണന്‍ നമ്പ്യാര്‍, ടി.പി.കുഞ്ഞിരാമന്‍, കെ.കെ.ഗോവിന്ദര്‍, പി.പത്മനാഭന്‍ നമ്പ്യാര്‍, കെ.പ്രതീഷ് എന്നിവരാണ് നെയ്യമൃത് കാരണവന്‍മാര്‍.

നെയ്യമൃത് വ്രതക്കാരുടെയും ഭക്തജനങ്ങളുടെയും സഹായത്തിലാണ് മഠം നിര്‍മ്മാണം ചുരുങ്ങിയ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് ഭാരവാഹികളായ പി.നാരായണന്‍ നമ്പ്യാര്‍, പി.ടി.സജീവന്‍, വള്ളിയോട്ട് പ്രസാദ്, കെ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍, പി.പത്മനാഭന്‍ നമ്പ്യാര്‍, എ.എന്‍.ആനന്ദന്‍ എന്നിവര്‍ അറിയിച്ചു.