രണ്ടാംഭാഗം ഉണ്ടായേക്കുമെന്ന് ഉറപ്പുതരുന്ന സര്‍വൈവല്‍ ത്രില്ലര്‍-നല്ല നിലാവുള്ള രാത്രി.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’.

ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

കോളേജ് കാലത്ത് സുഹൃത്തുക്കളായിരുന്ന ആറുപേര്‍ വളരെക്കാലത്തിന് ശേഷം ഷിമോഗയിലെ ഒരു പഴയ ബ്രിട്ടീഷ് ബംഗ്ലാവില്‍ ഒന്നിക്കുകയും, ആ രാത്രി ആ ബംഗ്ലാവില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.
ഇടുക്കിയിലെ കാന്തല്ലൂരില്‍ പച്ചക്കറി ഫാം നടത്തുന്ന നാല്

സുഹൃത്തുക്കള്‍ യാദൃശ്ചികമായി പഴയകാല സുഹൃത്ത് കുര്യനെ കണ്ടുമുട്ടുന്നതും ഇവര്‍ കുര്യന്റെ ഷിമോഗയിലുള്ള തോട്ടത്തിന് നടുവിലെ ബ്രിട്ടീഷ് ബംഗ്ലാവില്‍ ഒരു രാത്രി തങ്ങുന്നതും അവിടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.

നിരവധി ഹൊറര്‍ സിനിമകളുടെ ലൊക്കേഷനായിരുന്ന കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരമാണ് ബ്രിട്ടീഷ്ബംഗ്ലാവാക്കി മാറ്റിയിരിക്കുന്നത്.

ബംഗ്ലാവിനകത്തെ രംഗങ്ങളും സംഘട്ടനങ്ങളും

ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട വിധത്തില്‍ തന്നെയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.

ആകാംക്ഷയുടെ അങ്ങേയറ്റത്തുകൊണ്ടുപോയി ഓര്‍ക്കാപ്പുറത്ത് സിനിമ അവസാനിപ്പിക്കുന്ന സംവിധായകന്‍ എന്തായാലും നല്ല നിലാവുള്ള രാത്രിക്ക് ഒരു രണ്ടാംഭാഗമുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നുണ്ട്. യുദ്ധം തുടങ്ങിയിട്ടേയുള്ളൂ എന്ന ടൈറ്റില്‍ കാര്‍ഡ് ഇതിന് അടിവരയിടുന്നുണ്ട്.

ഒരു രണ്ടാംഭാഗമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. യുദ്ധം തുടങ്ങിയിട്ടേയുള്ളൂ എന്ന ടൈറ്റില്‍ കാര്‍ഡ് അടിവരയിടുന്നുണ്ട്.