ലഹരിവിപത്തിനെതിരെ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം-എ.സി.മാത്യു.

കരിമ്പം: ലഹരി വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് രക്ഷിതാക്കളാണെന്ന് മുന്‍ എ.ഡി.എമ്മും പൊതു പ്രവര്‍ത്തകനുമായ എ.സി.മാത്യു.

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ജാഗ്രത പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങല്‍ ജാഗ്രതയോടെ നിരീക്ഷിക്കാത്തപക്ഷം പിന്നീട് ദു:ഖിക്കേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ കൗണ്‍സിലര്‍ കെ.എം.ലത്തീഫ്, സി.രാഹുല്‍, കരിമ്പം.കെ.പി.രാജീവന്‍, പി.പ്രിയപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.