ചൂണ്ടയിടാനൊരുങ്ങി കോട്ടക്കീല്‍ പുഴയോരം–ദേശീയ ചൂണ്ടയിടല്‍ മത്സരം സംഘാടക സമിതിയായി

ഏഴോം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 22-ന് കോട്ടക്കീല്‍ പുഴയോരത്ത് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നു.

പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏഴിലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍, ഏഴിലം ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ അബ്ദുല്‍ഖാദര്‍ പനക്കാട്, എം.ഡി. പി.പി.രവീന്ദ്രന്‍,

കേരള ഫിഷിംഗ് ആന്‍ഡ് ആംഗ്ലിങ് അസോസിയേഷന്‍ പ്രതിനിധികളായ എം.എന്‍.പ്രജിത്ത്, ശീതല്‍ കാളിയത്ത്, വരുണ്‍ സുരേഷ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണന്‍, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

എം വിജിന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ സംഘടക സമിതിയും 25 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും രൂപീകരിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍,

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണന്‍, ഏഴിലം ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ പനക്കാട്, ഏഴോം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ചന്ദ്രന്‍, ദിനേശ് ചെറുകാട്ടില്‍, ജെ.കെ.ജിജേഷ് കുമാര്‍, പ്രശാന്ത് വാസുദേവ്, എം.എന്‍.പ്രജിത്ത്. എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

മെയ് 22 ഉച്ചയ്ക്ക് 2 മണി മുതലാണ് കോട്ടക്കീല്‍ പുഴയോരത്തു വെച്ച് ദേശീയ ചൂണ്ടയിടല്‍ മത്സരം നടത്തുക.

1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് കണ്ണൂര്‍ ഡി ടി പി സിയുടെ വെബ്‌സൈറ്റ് വഴി ഏപ്രില്‍ 21 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിജയികള്‍ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും.

കണ്ണൂരിലെ ജലാശയങ്ങള്‍ ഉപയോഗിച്ച് സുസ്ഥിര ടൂറിസം വികസനം മുന്‍നിര്‍ത്തി നടത്തുന്ന ഈ പരിപാടിയില്‍ എല്ലാവരുടെയും സഹകരണം ഡ്ി ടി പി സി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ അഭ്യര്‍ത്ഥിച്ചു.