രോഷാകുലരായ നാട്ടുകാര്‍ ഡി.വൈ.എസ്.പി പ്രേമചന്ദ്രനെ വളഞ്ഞു.
പരിയാരം: രോഷാകുലരായ നാട്ടുകാര്‍ പയ്യന്നൂര്‍ ഡി.വൈ.എസ്.പിയെ തടഞ്ഞു.
ഇന്ന് രാവിലെ മോഷണം നടന്ന ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസിനെതിരെയാണ് നാട്ടുകാരുടെ അണപൊട്ടിയ പ്രതിഷേധം ഉയര്‍ന്നത്.
ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേരെ നാട്ടുകാര്‍ തട്ടിക്കയറി.
പരിയാരം പോലീസ് ആകെ നടത്തുന്ന പണി വാഹനപരിശോധനയും കഞ്ചാവ് ബീഡിവലിക്കുന്നവരെ പിടികൂടുകയാണെന്നും, ജനങ്ങള്‍ മോഷ്ടാക്കളെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലാണെന്നും നാട്ടുകാര്‍ രോഷംകൊണ്ടു.
രോഷാകുലരായ നാട്ടുകാരോട് എന്ത് പറയണമെന്നറിയാതെ കുഴങ്ങിയ ഡി.വൈ.എസ്.പി പെട്ടെന്ന് തന്നെ സ്ഥലംവിടുകയായിരുന്നു.
പരിയാരത്ത് അടിയന്തിരമായും പുതിയ എസ്.എച്ച്.ഒയെയും കഴിവുതെളിയിച്ച മികച്ച എസ്.ഐമാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.